Tuesday 14 August 2018

Tears of My Land

Maha 2018

Poem on Kerala Floods in Aug 2018in Malayalam language.


Poem: " Tears of My Land" on  Kerala floods
By Reva 

കരയുന്നോ എൻ കേരളഭൂമി ?
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,
കാർ മേഘത്തിൻ മൂടുപടത്തിൽ, കൊഴിഞ്ഞു വീഴും നിൻ അശ്രുകണങ്ങൾ ,
മൂകതയിൽ ചെറു നദികളായ് മാറിയതറിയുന്നോ നീ ?......
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,
കരഞ്ഞു തീർക്കൂ!

കാലവർഷ കെടുതിയിൽ നിന്നും ,
കരയടുക്കാൻ തുണ വേണോ ?നിനക്ക് ,
കരയടുക്കാൻ തുണ വേണോ !
പ്രകൃതി തൻ ദുഷ്കര വികൃതി യിൽ നിന്നും 
കരകേറാനായ് തുണ വേണോ !
നിനക്ക്,
കരകേറാനായ് തുണ വേണോ !

കുതിർന്ന മലയിൻ കണ്ണീർ നദികൾ ,
കടലിനെ തേടി ഒഴുകുമ്പോൾ ,
പ്രഭ തൂകും കിരണങ്ങൾ ആടയായ് ചാർത്തി നീ ,
വർണ പുഷ്പങ്ങൾ ചൂടുമോ ?വീണ്ടും നീ ,
സുവർണ പുഷ്പങ്ങൾ ചൊരിയുമോ ?

കരയുന്നോ എൻ കേരളഭൂമി ?
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,
കാര്മേഘ പടലത്തിൻ ചുരുൾ അഴിച്ചു നീ ,
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,

ചിരിക്കൂ ഒന്നു ചിരിക്കൂ!

No comments:

Post a Comment