Happy Onam to all!
A poem "Onam in my Land"
about: Yesteryear Onam Celebrations
നാട്ടിലെ ഓണം
(Poem by Reva )
————————
ഓണപ്പാട്ടിൻ ഈണം മീട്ടും ഓണപ്പക്ഷി !
ഓണപൂവിൻ പരിമളമേകും ചിങ്ങപ്പുലരി !
ഓണത്തുമ്പി തേൻ കുടിക്കുമെൻ പൂന്തോട്ടം !
ഓണപൂക്കൂട നിറക്കുവാനായ്
പൂവിളി !
(മാവേലി നാടു ....)
ഓണത്തപ്പനെ വരവേൽക്കാനായ് പൂക്കളം !
ഓണപ്പുടവ ഉടുത്തൊരുങ്ങും മലയാളിപ്പെണ്ണ് !
ഓണവില്ല് കൊട്ടിപ്പാടും ഗ്രാമങ്ങൾ !
ഓണപ്പാട്ടിൻ താളവുമായി തിരുവാതിര !
(മാവേലി നാടു ....)
ഓണ ആരവത്തിൽ ചാഞ്ചാടും പൊന്നൂഞ്ഞാൽ !
ഓണ പൂക്കുടയേന്തി വരും ഓണത്തപ്പൻ!
ഓണ വിരുന്ന് കൂടാനെത്തും മാവേലി!
ഓണ കാഴ്ചകൾ കണ്ടു മടങ്ങും അനന്തപുരി !
(മാവേലി നാടു ....)
No comments:
Post a Comment