Bigg boss -1 poem
മലയാളത്തിൻ ബിഗ്‌ബോസ് വീട്ടിൽ ,
പുതിയൊരാ ലോകം ഉദിച്ചുയർന്നു !
നാടൻ പാട്ടുമായ് സുരേഷേട്ടനും ,
വഞ്ചി പാട്ടുമായ് അനൂപ് ചന്ദ്രനും ,
രഞ്ചിനിയാം സ്‌ട്രോങ് കോണ്ടെസ്റ്റനിൻ ,
ഉച്ചത്തിലുള്ള സംഭാഷണവും ,
സാബുവേട്ടനിൻ പരാക്രമങ്ങളും , ഷിയാസിൻ ദേഷ്യ പ്രകടനങ്ങളും!
അർച്ചനയിൻ തേങ്ങലടിക്കലും ,
അനവധി കളികളിൻ ആരവവും ,
ലാലേട്ടനിൻ അവതരണവും,
ആ നൂറു ദിനങ്ങൾക്ക് മാറ്റു കൂട്ടും !
മോഹൻലാലോ വീട്ടിൽ കടന്ന് ,
ഓണാഘോഷം പൊടിപൊടിച്ചു !
പേർളി മാണി തൻ പോപ്പുലാരിറ്റി യോ ,
പലവട്ടം സേഫ് ആകാൻ വഴി തെളിച്ചു !
പ്രണയാനുരാഗം പൂത്തുലഞ്ഞു ,
ശ്രീനിഷ് എന്ന തമിഴ് മകന് !
രാവേറെയായ തറിയാതെ രണ്ടുപേർ ,
അനശ്വര നിമിഷങ്ങൾ പങ്കുവെച്ചു !