Monday 3 September 2018

Bigg Boss Malayalam poem by Reva

Maha 2018

Bigg boss -1 poem

മലയാളത്തിൻ ബിഗ്‌ബോസ് വീട്ടിൽ ,
പുതിയൊരാ ലോകം ഉദിച്ചുയർന്നു !

നാടൻ പാട്ടുമായ് സുരേഷേട്ടനും ,
വഞ്ചി പാട്ടുമായ് അനൂപ് ചന്ദ്രനും ,
രഞ്ചിനിയാം സ്‌ട്രോങ് കോണ്ടെസ്റ്റനിൻ ,
ഉച്ചത്തിലുള്ള സംഭാഷണവും ,

സാബുവേട്ടനിൻ പരാക്രമങ്ങളും , ഷിയാസിൻ ദേഷ്യ പ്രകടനങ്ങളും!
അർച്ചനയിൻ തേങ്ങലടിക്കലും ,
അനവധി കളികളിൻ ആരവവും ,
ലാലേട്ടനിൻ അവതരണവും,
നൂറു ദിനങ്ങൾക്ക് മാറ്റു കൂട്ടും !

മോഹൻലാലോ വീട്ടിൽ കടന്ന് ,
ഓണാഘോഷം പൊടിപൊടിച്ചു !
പേർളി മാണി തൻ പോപ്പുലാരിറ്റി യോ ,
പലവട്ടം സേഫ് ആകാൻ വഴി തെളിച്ചു !

പ്രണയാനുരാഗം പൂത്തുലഞ്ഞു ,
ശ്രീനിഷ് എന്ന തമിഴ് മകന് !
രാവേറെയായ തറിയാതെ രണ്ടുപേർ ,
അനശ്വര നിമിഷങ്ങൾ പങ്കുവെച്ചു !

Friday 24 August 2018

Song: Onam Celebrations in my Land- Kerala

Maha 2018


Onam Celebrations in my Land - Kerala


Malayalam Song on Onam Celebrations. Lyrics, Direction, Rendered by Reva

Onam in my Land- Poem

Maha 2018

Happy Onam to all!

A poem  "Onam in my Land"
about:  Yesteryear Onam Celebrations

നാട്ടിലെ ഓണം 
(Poem by Reva )
————————
ഓണപ്പാട്ടിൻ ഈണം മീട്ടും ഓണപ്പക്ഷി !
ഓണപൂവിൻ പരിമളമേകും  ചിങ്ങപ്പുലരി !
ഓണത്തുമ്പി തേൻ കുടിക്കുമെൻ പൂന്തോട്ടം !
ഓണപൂക്കൂട നിറക്കുവാനായ്
പൂവിളി !
(മാവേലി നാടു ....)
ഓണത്തപ്പനെ വരവേൽക്കാനായ് പൂക്കളം !
ഓണപ്പുടവ ഉടുത്തൊരുങ്ങും മലയാളിപ്പെണ്ണ് !
ഓണവില്ല് കൊട്ടിപ്പാടും ഗ്രാമങ്ങൾ !
ഓണപ്പാട്ടിൻ താളവുമായി തിരുവാതിര !
(മാവേലി നാടു ....)
ഓണ ആരവത്തിൽ ചാഞ്ചാടും പൊന്നൂഞ്ഞാൽ !
ഓണ പൂക്കുടയേന്തി വരും ഓണത്തപ്പൻ!
ഓണ വിരുന്ന് കൂടാനെത്തും മാവേലി!
ഓണ കാഴ്ചകൾ കണ്ടു മടങ്ങും    അനന്തപുരി !

(മാവേലി നാടു ....)

Tuesday 21 August 2018

Tuesday 14 August 2018

Prayer on Idukki Cherutoni Dam opening

Maha 2018


Link below.
Poem on Idukki Dam shutter opening


https://youtu.be/5-Ru3UOavhA

Poem by Revathy

Aluvayude Prarthana ( Aluva’s Prayer)

Maha 2018
Poem on

Idukki Dam shutter opening

ആലുവയുടെ പ്രാർത്ഥന
ചെറു കവിത
—————————
ചെറുതോണി ചെറുതായി 
തുറക്കുമ്പോൾ ചിറകടിച്ചു 
പറക്കുന്ന പറവക്ക് 
കൂട്ടാകണെ !

 കൈവഴികൾ വളരുമ്പോൾ 
കൈകൂപ്പി പ്രാർത്ഥിക്കും 
നാട്ടിലെ മക്കൾക്ക് 
കൂട്ടാകണെ !

ഇടിമിന്നൽ ധ്വനി കേട്ട് 
ഉറങ്ങാതെ കിടക്കുമ്പോൾ 
ആത്‌മാവിൻ രോദനം 
കേൾക്കേണമേ !

കർക്കിടക മാസത്തിൻ 
കൊടുങ്കാറ്റിൽ വീഴുന്ന 
കാട്ടുമൃഗങ്ങൾക്കു 
കരുത്തേകണെ !

താവളമില്ലാതെ 
തോരാത്ത മഴയിൽ 
പെട്ടുലഞ്ഞീടും ചെടികൾക്കു കരുത്തേകണെ !

 പേമാരി തുടരുമ്പോൾ 
പെരിയാറു കവിയുമ്പോൾ 
അണക്കെട്ടിൻ ഭദ്രത 

കാക്കേണമേ !
————————
(Poem by Revathy: situation: Idukki dam about to open after 26 years due to heavy rains)

Poem: Aluvayude Prarthana 
—————————
Cherutoni cheruthayi
Turakkumbol chirakadichu
Parakkunna paravakku
Koottakane...
Kai vazhikal valarumvol
Kai kooppi prarthikkum
Naattile makkalkku
Koottakane...
Idiminnal dwani kettu
Urangathe kidakkumbol
Atmavin rodanam
Kelkename..
Karkkidaka maasathin
Kodunkattil veezhunna
Kaattu Mrugangalkku
Karuthekane....
Taavalamillate toratha
Mazhayil pettylanjeedum
Chedikalkku 
Karuthekane.....
Paymari tudarumbol
Periyaaru kaviyumbol
Anakkettin bhadrata
Kakkename...
———————-

Tears of My Land

Maha 2018

Poem on Kerala Floods in Aug 2018in Malayalam language.


Poem: " Tears of My Land" on  Kerala floods
By Reva 

കരയുന്നോ എൻ കേരളഭൂമി ?
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,
കാർ മേഘത്തിൻ മൂടുപടത്തിൽ, കൊഴിഞ്ഞു വീഴും നിൻ അശ്രുകണങ്ങൾ ,
മൂകതയിൽ ചെറു നദികളായ് മാറിയതറിയുന്നോ നീ ?......
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,
കരഞ്ഞു തീർക്കൂ!

കാലവർഷ കെടുതിയിൽ നിന്നും ,
കരയടുക്കാൻ തുണ വേണോ ?നിനക്ക് ,
കരയടുക്കാൻ തുണ വേണോ !
പ്രകൃതി തൻ ദുഷ്കര വികൃതി യിൽ നിന്നും 
കരകേറാനായ് തുണ വേണോ !
നിനക്ക്,
കരകേറാനായ് തുണ വേണോ !

കുതിർന്ന മലയിൻ കണ്ണീർ നദികൾ ,
കടലിനെ തേടി ഒഴുകുമ്പോൾ ,
പ്രഭ തൂകും കിരണങ്ങൾ ആടയായ് ചാർത്തി നീ ,
വർണ പുഷ്പങ്ങൾ ചൂടുമോ ?വീണ്ടും നീ ,
സുവർണ പുഷ്പങ്ങൾ ചൊരിയുമോ ?

കരയുന്നോ എൻ കേരളഭൂമി ?
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,
കാര്മേഘ പടലത്തിൻ ചുരുൾ അഴിച്ചു നീ ,
കരഞ്ഞു തീർക്കൂ എൻ പ്രിയ ഭൂമി ,

ചിരിക്കൂ ഒന്നു ചിരിക്കൂ!